സിവില്‍ സര്‍വീസ് പരീക്ഷയില്‍ 185-ാം റാങ്ക് നേടിയ റുമൈസ ഫാത്തിമയെ ആദരിച്ചു

Advertisement

Advertisement

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 185-ാം റാങ്ക് നേടി നാടിന്റെ അഭിമാനമായ ഗുരുവായൂര്‍ സ്വദേശിനി റുമൈസ ഫാത്തിമയെ മുതുവട്ടൂര്‍ മഹല്ല് വിദ്യാഭ്യാസ സമിതി സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീട്ടിലെത്തിയാണ് അനുമോദനം അര്‍പ്പിച്ചത്.മഹല്ല് ഖത്തീബ് വി.ഐ.സുലൈമാന്‍ അസ്ഹരി, മഹല്ല് വിദ്യാഭ്യാസ സമിതി കണ്‍വീനര്‍ പി.വി. ഫൈസല്‍, മഹല്ല് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ആര്‍.വി അബ്ദുല്‍ റഷീദ്, കെ.ഷംസുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.