ഇടതുമുന്നണി കടങ്ങോട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് 2020 പ്രകടനപത്രിക നിര്‍ദ്ദേശകപെട്ടി പന്നിത്തടം സെന്ററില്‍ സ്ഥാപിച്ചു.

Advertisement

Advertisement

പന്നിത്തടത്ത് നടന്ന യോഗം സിപിഐഎം ഏരിയാ കമ്മറ്റിയംഗം കെ.ഡി ബാഹുലേയന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.സിപിഐ ലോക്കല്‍ കമ്മറ്റി സെക്രട്ടറി ടി.പി. .ജോസഫ് അധ്യക്ഷത വഹിച്ചു.ചൊവ്വന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് എ.വി.സുമതി, കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് രമണി രാജന്‍, സുഗിജ സുമേഷ്,കെ.എം.നൗഷാദ്, കെ.ആര്‍ സിമി, എ.എം. മുഹമ്മദുകുട്ടി, ഫ്രാന്‍സിസ് കൊള്ളന്നൂര്‍, കെ.കെ. മണി തുടങ്ങിയ എല്‍.ഡി.എഫ് നേതാക്കള്‍ പങ്കെടുത്തു. എല്‍.ഡി.എഫ് പഞ്ചായത്ത് കണ്‍വീനര്‍ പി.എസ്. പ്രസാദ് സ്വാഗതവും സിപിഐഎം പന്നിത്തടം ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.എസ് പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.