പഠനോപകരണത്തിനുള്ള ധനസഹായം വിതരണം ചെയ്തു.

Advertisement

Advertisement

പുന്നയൂര്‍ അകലാട് ഹരിതം കൂട്ടായ്മയുടെ നേതൃത്വത്തില്‍ പഠനോപകരണത്തിനുള്ള ധനസഹായം വിതരണം ചെയ്തു. മന്ദലാംകുന്ന് തറവീഥിയില്‍ താമസിക്കുന്ന അഷ്‌റഫിന്റെ മകള്‍ക്കാണ് ധനസഹായം നല്‍കിയത്. അകലാട് ഹരിത കാരുണ്യം ജനറല്‍ സെക്രട്ടറി അബ്ദുല്‍സലിം കുന്നമ്പത്ത്, അഷ്‌റഫിന്റെ
വീട്ടിലെത്തി സഹായം കൈമാറി. ഹുസൈന്‍ എടയൂര്‍, പികെ ബാപ്പു, ഹാഷിം പണിക്കവീട്ടില്‍, കെ എം മര്‍ഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.