Advertisement

Advertisement

സ്വര്‍ണവിലയില്‍ ഇടിവ് .പവന് 800 രൂപ കുറഞ്ഞു. അതോടെ സ്വര്‍ണം പവന് 39,440രൂപയായി. ഗ്രാമിന് 100 രൂപ കുറഞ്ഞു 4930 രൂപയായി. ചൊവ്വാഴ്ച രാവിലെ 800 രൂപയും ഉച്ചക്ക് 240 രൂപയും കൂടി വര്‍ധിച്ചു 40,240 രൂപയിലെത്തിയിരുന്നു
. അന്താരാഷ്ട്ര വില ഒരു ട്രോയ് ഔണ്‍സ് തനി തങ്കത്തിന് 2,002.12 ഡോളറായി കുറഞ്ഞു. കഴിഞ്ഞ ദിവസം 2,010 ഡോളറിലേക്ക് വില ഉയര്‍ന്നിരുന്നു.സ്വര്‍ണവില 42000 രൂപയിലേക്ക് ഉയര്‍ന്നതിനുശേഷം വിപണിയില്‍ വലിയ ചാഞ്ചാട്ടമാണ് ഉണ്ടായത്.