എരുമപ്പെട്ടി പഞ്ചായത്തില്‍ നീര്‍ത്തടാധിഷ്ഠിത കുടുംബങ്ങളില്‍ മത്സ്യകൃഷി കുളം നിര്‍മ്മാണം പദ്ധതിക്ക് തുടക്കമായി.

Advertisement

Advertisement

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമാണ് കുളം നിര്‍മ്മിക്കുന്നത്. എരുമപ്പെട്ടി പഞ്ചായത്തില്‍ ആദ്യമായാണ് മത്സ്യ കൃഷിക്കായുള്ള കുളം ഒരുക്കുന്നത്. ഒന്നാം വാര്‍ഡ് തിപ്പല്ലൂര്‍ പ്രദേശത്താണ് കുളം നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്.5 കുളങ്ങളാണ് പദ്ധതി പ്രകാരം പഞ്ചായത്തില്‍ നിര്‍മ്മിക്കുക.8 മീറ്റര്‍ നീളവും 6 അടി വീതിയും 2 അടി താഴ്ചയുമുള്ള കുളമാണ് സജ്ജമാക്കുന്നത്. 2 പുരുഷന്മാരും 8 സ്ത്രീകളുമടക്കം 10 തൊഴിലാളികളാണ് കുളം നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്. 1 ലക്ഷത്തി 86,000 രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. 600 തൊഴില്‍ ദിനങ്ങള്‍ക്കൊണ്ട് കുളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്ലോക്ക് പഞ്ചായത്തഗം സഫീന അസീസ്, എ.ഡി.എസ് മേറ്റ്മാരായ ശശീന്ദ്ര, വിജയ എന്നിവര്‍ നേതൃത്വം നല്‍കി.