കുന്നംകുളം തിരുത്തിക്കാട് ഭാരതമാതാ എല്‍.പി.സ്‌കൂളില്‍ പാചകപ്പുരയുടെ തറക്കല്ലിടല്‍ നടന്നു

Advertisement

Advertisement

കുന്നംകുളം തിരുത്തിക്കാട് ഭാരതമാതാ എല്‍.പി.സ്‌കൂളില്‍ മന്ത്രി എ.സി.മൊയ്തീന്റെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിക്കുന്ന പാചകപ്പുരയുടെ തറക്കല്ലിടല്‍ നടന്നു.നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ തറക്കല്ലിടല്‍ നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ.എ.അസീസ് അധ്യക്ഷനായിരുന്നു. കുന്നംകുളം എംഎല്‍എയും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമായ എ.സി.മൊയ്തീന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 9 ലക്ഷം രൂപ വിനിയോഗിച്ചാണ് പാചകപ്പുര നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ സ്‌കൂള്‍ പ്രധാന അധ്യാപിക ടി ജി ജയമോള്‍, രക്ഷാധികാരികളായ എം.എ.വേലായുധന്‍ ,പി.ജി. ജയപ്രകാശ്, കെ.പി.പ്രേമന്‍, സി.ശിവകുമാര്‍ കെ.സി.സുബി എന്നിവര്‍ പങ്കെടുത്തു.