എരുമപ്പെട്ടി നെല്ലുവായില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.

Advertisement

Advertisement

വടക്കാഞ്ചേരി മൂത്തേടത്ത് മുഹമ്മദാലി (48), തമിഴ്‌നാട് സ്വദേശിയായ മണിറസന്‍ (22) എന്നിവര്‍ക്കാണ് പരുക്കേറ്റത്. നെല്ലുവായ് കോളനി റോഡിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. എതിരെ വരികയായിരുന്ന ഇരുചക്ര വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ രണ്ടു പേരെയും എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.