കേരള ആരോഗ്യ സര്‍വ്വകലാശാലയില്‍ നിന്നും ബിഎസ്എംഎസ് കോഴ്‌സിന് ഒന്നാം റാങ്ക് നേടിയ ആര്യ രവീന്ദ്രന് അയ്യപ്പത്ത് ബി ജെ പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആദരവ് നല്‍കി. ബിജെപി ജില്ല പ്രസിഡന്റ് അഡ്വ. കെ കെ അനീഷ്‌കുമാര്‍ മൊമ്മന്റോ നല്‍കി ആദരിച്ചു. ബി ജെ പി മണ്ഡലം പ്രസിഡന്റ് സുഭാഷ് പാക്കത്ത്, ജനറല്‍ സെക്രട്ടറി പി ജെ ജെബിന്‍, ഒ ബി സി മോര്‍ച്ച ജില്ല സെക്രട്ടറി കെ എന്‍ ഷാജി, യുവമോര്‍ച്ച മുന്‍സിപ്പല്‍ പ്രസിഡന്റ് അഖില്‍ പാക്കത്ത്, മുന്‍സിപ്പല്‍ വൈസ് പ്രസിഡന്റ് രാജന്‍ അമ്മാട്ട്, വിനീഷ് പുഴയ്ക്കല്‍, വിഷ്ണു, ദിവാകരന്‍, വിബിന്‍ എന്നിവര്‍ പങ്കെടുത്തു. കുന്നംകുളം അയ്യപ്പത്ത് റോഡ്, ശങ്കരപുരത്ത് മച്ചാങ്ങലത്ത് വീട്ടില്‍ രവീന്ദ്രന്‍ സുനില ദമ്പതികളുടെ മകളാണ് ആര്യ. സൂര്യയാണ് സഹോദരി.