Advertisement

Advertisement

വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ്‌സ് ആന്‍ഡ് സെന്റ് സിറിള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ കര്‍ഷക ദിനം ആഘോഷിച്ചു. ഗ്രാമത്തിലെ മികച്ച കര്‍ഷകനായ ചാത്തേട്ടനെ പൊന്നാട അണിയിച്ചും, ഉപഹാരം നല്‍കിയും ആദരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ സജു വര്‍ഗീസ്, വൈസ് പ്രിന്‍സിപ്പാള്‍ സി ആര്‍ മേഴ്‌സി എന്നിവര്‍ കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് വിശദീകരണം നല്‍കി. വീട്ടില്‍ തന്നെ അടുക്കളത്തോട്ടം നിര്‍മ്മാണത്തിന് വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കര്‍ഷകനായ ചാത്തേട്ടന്‍ കൃഷിചെയ്ത വിളകളെ കുറിച്ചും, വ്യത്യസ്ത തരം കൃഷി രീതിയെ കുറിച്ചും വിഡിയോയിലൂടെ വിദ്യാര്‍ഥികള്‍ക്ക് മനസ്സിലാക്കിക്കൊടുത്തു. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ അടുക്കളത്തോട്ടങ്ങളും കൃഷി പാട്ട്, നാടന്‍ പാട്ട്, പ്രസംഗം എന്നിവയും ഓണ്‍ലൈനായി അവതരിപ്പിച്ചു.