ആളൂര്‍ വെട്ടുകാട് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു.കൊല്ലം സ്വദേശി കാഞ്ഞിരപൊയ്കയില്‍ അനില്‍ കുമാറാണ് (55) മരിച്ചത്. ബുധനാഴ്ച്ച ഉച്ചക്ക് രണ്ടരയോടെയാണ് മരണം സംഭവിച്ചത്. ജോലിക്കിടെ അവശനായി കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപതിയിലെത്തിക്കും മുന്‍പ് തന്നെ മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ആളൂര്‍ വെട്ടുക്കാട് സ്വദേശി ജമാലിന്റെ കൃഷിയിടത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. ബുധനാഴ്ച്ച ആറ് പേര്‍ക്ക് മേഖലയില്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍, രോഗം ബാധിച്ചിട്ടുണ്ടോ എന്ന പരിശോധന നടത്തി മാത്രമെ മൃതദ്ദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയുള്ളൂ. അംബികയാണ് ഭാര്യ. ഒരു മകളുണ്ട്.