അമല ക്ലസ്റ്ററുമായുള്ള സമ്പര്‍ക്കത്തിലൂടെ പോര്‍ക്കുളം പഞ്ചായത്ത് രണ്ടാം വാര്‍ഡ് പൊന്നം സ്വദേശികളായ 77 വയസ്സുള്ള പുരുഷനും, 66 വയസ്സുള്ള സ്ത്രീക്കുമാണ് രോഗം പിടിപെട്ടത്.അമല ആശുപത്രിയില്‍ രണ്ടാഴ്ച മുന്‍പ് ഇവര്‍ ചികില്‍സയ്ക്ക് പോയിരുന്നു.മൂന്നാം വാര്‍ഡ് പോര്‍ക്കുളം സെന്ററിലെ 71 വയസുകാരനും കോവിഡ് സ്ഥിരീകരിച്ചു. വയറുവേദനയെ തുടര്‍ന്ന് ഇയാള്‍ തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയ്ക്ക് പോയിരുന്നു.കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം സ്വീകരിച്ചത്. ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമല്ല.