കണ്ടാണശ്ശേരി പഞ്ചായത്തില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.പഞ്ചായത്ത് ഏഴാം വാര്‍ഡ് ആളൂരിലാണ് ആറ് പേര്‍ക്കും രോഗം സ്ഥിരീകരിച്ചത്. 24 വയസ്സുള്ള സ്ത്രീ, 28 വയസുള്ള പുരുഷന്‍, 22 വയസ്സുള്ള പുരുഷന്‍, 54 വയസ്സുള്ള പുരുഷന്‍, 52 വയസ്സുള്ള പുരഷന്‍,21 വയസ്സുള്ള സ്ത്രീ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മംഗലാപുരത്ത് വിദ്യാര്‍ത്ഥിയായ 21 കാരി നാല് ദിവസം മുന്‍പാണ് പരീക്ഷ എഴുതുന്നതിനായി തിരിച്ചത്. അവിടെയെത്തി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പഞ്ചായത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇരുപത്തി നാലായി. ഇതില്‍ 13 പേര്‍ രോഗവിമുക്തരായി വീടുകളിലേക്ക് മടങ്ങിയെത്തി. 11 പേരാണ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.