കടവല്ലൂരില്‍ രണ്ടു പേര്‍ക്ക് കൂടി കോവിഡ്

Advertisement

Advertisement

കടവല്ലൂര്‍ പഞ്ചായത്തില്‍ രണ്ടു പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പഴഞ്ഞി ഗവ. ഹൈസ്‌കൂളില്‍ നടത്തിയ ആന്റിജന്‍ രിശോധനയിലാണ് രോഗസ്ഥിരീകരണം.പഞ്ചായത്തിലെ 7-ാം വാര്‍ഡ് കൊരട്ടിക്കരയില്‍ 27 വയസ്സുള്ള യുവതിക്കും,15 – വാര്‍ഡ് പൊറവൂരില്‍ 39 വയസ്സുള്ള യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്.യുവതിയുടെ ഭര്‍ത്താവ് കഴിഞ്ഞ ദിവസം പോസിറ്റീവ് ആയിരുന്നു.കോയമ്പത്തൂരില്‍ നിന്നും കുടുംബാംഗങ്ങള്‍ക്കൊപ്പം എത്തിയതാണ് യുവാവ്.ക്വാറന്റീനില്‍ ആയിരുന്നതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.