11കാരന്‍ ഉള്‍പ്പെടെ കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ രണ്ടു പേര്‍ക്ക് കോവിഡ്.രാമപുരം സ്വദേശി 33കാരിക്കും,ജെറുസലേം സ്വദേശി 10 വയസ്സുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. പഴഞ്ഞി ഗവ.സ്‌കൂളില്‍ നടന്ന ആന്റിജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.33കാരിയുടെ ഉറവിടം വ്യക്തമല്ല.കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച 11 വയസുകാരന്റെ സമ്പര്‍ക്കത്തിലാണ് 10 വയസുകാരന് കോവിഡ് സ്ഥിരീകരിച്ചത്.134 പേര്‍ക്കാണ് സ്‌കൂളില്‍ ആന്റിജന്‍ പരിശോധന നടത്തിയത്.