വിവാഹവാഗ്ദാനം നല്‍കി പീഡനം;യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

Advertisement

Advertisement

വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത വാടാനപ്പള്ളി സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിനെ പൊലീസ് അറസ് ചെയ്തു.ചേറ്റുവ പണിക്കവീട്ടിൽ കല്ലുപറമ്പിൽ മുനവറിനെയാണ് ( 22 ) കുന്നംകുളം എസിപി ടി.എസ്.സിനോജിന്റെ നിർദ്ദേശപ്രകാരം എസ്ഐ മാരായ യു.കെ.ഷാജഹാൻ , സിനോജ് , കെ.പി.ആനന്ദ് , എഎസ്ഐ സജിത്ത് , സുനു , സിപിഒ മാരായ സതീഷ് , മിഥുൻ , വനിതാ സിപിഒമാരായ സുശീല , സൗദാമിനി എന്നിവർ അറസ്റ്റ് ചെയ്തത് . പ്രതിയെ കോടതിയിൽ ഹാജരാക്കി .