സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം

Advertisement

Advertisement

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, കാസര്‍കോട് എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് മാവൂര്‍ സ്വദേശി എഴുനിലത്ത് മുഹമ്മദ് ബഷീര്‍ (80) ആണ് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ മരിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോട്ടയത്ത് വടവാതൂര്‍ സ്വദേശി പി.എന്‍ ചന്ദ്രന്‍ (74) ആണ് മരിച്ചത്. ആദ്യകാല ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പത്തനംതിട്ടയില്‍ പ്രമാടം സ്വദേശി പുരുഷോത്തമന്‍ (69) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കാസര്‍കോട് തൃക്കരിപ്പൂര്‍ ഈയ്യക്കാട് സ്വദേശി പി. വിജയകുമാറാണ് (55) മരിച്ചത്. നേരത്തെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ വിജയകുമാറിനെ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ചാണ് മരിച്ചത്.