ജെ.ഇ.ഇ, നീറ്റിന് ഹാജരാകുന്ന വിദ്യാര്‍ത്ഥികള്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. വിദ്യാര്‍ത്ഥികള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. ശരീര താപനില ഉയര്‍ന്നവര്‍ക്ക് പ്രത്യേക മുറിയില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കും. ഇത്തവണ പരീക്ഷയ്ക്ക് ശരീര പരിശോധനയുണ്ടാകില്ല. പരീക്ഷ ഹാളിന്റെ തറയും ഭിത്തിയും സെന്ററിന്റെ ഗെയ്റ്റും അടക്കമുള്ളവ അണുനശീകരണം നടത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.പരീക്ഷ ഹാളുകളില്‍ മാസ്‌ക്കും
ഗ്ലൗസും വിദ്യാര്‍ത്ഥികള്‍ ധരിക്കണം. പരീക്ഷ ഡ്യൂട്ടിയിലുള്ള അദ്ധ്യാപകരും നിര്‍ദേശങ്ങള്‍ പാലിക്കണം. 25 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഡിസംബര്‍ 1 മുതല്‍ 13 വരെ നടക്കുന്ന പരീക്ഷകള്‍ എഴുതുന്നത്.