Advertisement

Advertisement

മഴുവഞ്ചേരി തലക്കോടന്‍ വീട്ടില്‍ തോമസ് (46) ഭാര്യ ലിസി (41) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച്ച വൈകീട്ട് 7 മണിയോടെയാണ് അപകടം സംഭവിച്ചത്. കേച്ചേരി എരനെല്ലൂര്‍ മൂരിയാം കുളത്തിനു സമീപം വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. പരിക്ക് പറ്റിയ ദമ്പതികളെ, കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകര്‍ കാണിപ്പയ്യൂര്‍ യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.