പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി. വളരെ തിരക്കേറിയതും നിരവധി വ്യാപാര സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നതുമായ കുന്നംകുളം വടക്കാഞ്ചേരി റോഡിലുള്ള ഫാന്‍സി ഫാബ്രിക്സ് വസ്ത്രശാലയുടെ മുകളില്‍ ഉണ്ടായ തീപ്പിടുത്തം കുന്നംകുളം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടല്‍ മൂലം ഒഴിവായി.ഓണത്തോടനുബന്ധിച്ചു കുന്നംകുളം ടൗണില്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി മഫ്ടിയില്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ശ്യാം ചന്ദ്രന്‍, ഹരികൃഷ്ണന്‍ എന്നിവര്‍ നഗരത്തില്‍ പെട്രോളിംഗ് നടത്തുന്നതിനിടെയാണ് വ്യാപാര സ്ഥാപനത്തിന് മുകളില്‍ സ്ഥാപിച്ചിട്ടുള്ള വൈദ്യുത അലങ്കാര ബോര്‍ഡില്‍ നിന്ന് തീയ്യും പുകയും വരുന്നത് കണ്ടത്. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന ജീവനക്കാരനെയും കൂട്ടി മുകളിലേക്കു പോയി സ്ഥാപനത്തിലുണ്ടായിരുന്ന അഗ്‌നിശമന ഉപകരണവും വെള്ളവും ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Home BUREAUS KUNNAMKULAM കുന്നംകുളത്തെ ഫാന്‍സി ഫേബ്രിക്‌സ് ഷോപ്പിനു മുകളിലെ നെയിം ബോര്‍ഡില്‍ അഗ്‌നിബാധ.