ചാവക്കാട് വഴിവെട്ടുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഗൃഹനാഥന്‍ മരിച്ച സംഭവം; കേസ് ഫയല്‍ ഹാജരാക്കാന്‍ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി

Advertisement

Advertisement

ചാവക്കാട് ബ്ലാങ്ങാട് ബീച്ചിനടുത്ത് വഴിവെട്ടുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ കേസ് ഫയല്‍ ഹാജരാക്കാന്‍ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി ആവശ്യപ്പെട്ടു. ബ്ലാങ്ങാട് ബീച്ച് ചക്കരയില്‍ പരീതിന്റെ മരണത്തില്‍ പോലീസ് അന്വേഷണം നടത്തി. തൃശ്ശൂര്‍ സബ്‌കോടതിയില്‍ സമര്‍പ്പിച്ച കേസ് ഫയല്‍ ഹാജരാക്കാനാണ് കോടതിയുടെ ഉത്തരവ്. ചാവക്കാട് പോലീസ് സമര്‍പ്പിച്ച കേസ് ഫയല്‍ ഭര്‍ത്താവിന്റെ മരണത്തിന് കാരണക്കാരായവരെ രക്ഷിക്കാന്‍ പാകത്തിലുള്ളതാണെന്ന് കാണിച്ച് ഭാര്യ ജുമൈല നല്‍കിയ സ്വകാര്യ അന്യായത്തിലാണ് കോടതിയുടെ ഉത്തരവ്. കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും അന്യായത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരി 5ന് രാവിലെ പത്തോടെയാണ് വിട്ടുപരിസരത്തുണ്ടായ സംഘര്‍ഷത്തില്‍ പരീത് മരിക്കുന്നത്. പരീതിന്റേയും ഭാര്യ ജുമൈലയുടേയും ഉടമസ്ഥതയിലുള്ള സ്ഥലത്തിലൂടെ ബന്ധുക്കള്‍ വഴിവെട്ടാന്‍ ശ്രമിച്ചത് സംഘട്ടനത്തില്‍ കലാശിക്കുകയും തുടര്‍ന്ന് പരീത് മരിക്കുകയുമായിരുന്നു.