വടുതല സെന്ററില്‍ കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി ടി കെ വാസു പതാക ഉയര്‍ത്തി അനുസ്മരണ പ്രഭാഷണം നടത്തി. സി പി ഐ എം കുന്നംകുളം വെസ്റ്റ് ലോക്കല്‍ കമ്മറ്റി സെക്രട്ടറി അഡ്വ.കെ ബി സനീഷ് അദ്ധ്യക്ഷനായിരുന്നു. സമൂഹത്തിലെ നിര്‍ദ്ധനരും നിരാലംബരുമായിരുന്ന ഭൂരഹിതരെ കുടികിടക്കുന്ന മണ്ണിന്റെ അവകാശികളാക്കാന്‍, മണ്ണിന്റെ അവകാശം സ്ഥാപിച്ചെടുക്കാന്‍ സ്വന്തം ജീവന്‍ തന്നെ സമര്‍പ്പിച്ച അനശ്വര രക്തസാക്ഷിത്വത്തിന് ആഗസ്റ്റ് 20ന് 50 വര്‍ഷം പൂര്‍ത്തിയാവുകയാണ്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് നടത്തിയ പരിപാടിയില്‍ ലോക്കല്‍ കമ്മറ്റി അംഗങ്ങളായ എന്‍ എ ഷാനോഫ്, എ കെ നാസര്‍, ബ്രാഞ്ച് സെക്രട്ടറിമാരായ പി.സി സതീഷ്, കെ കെ മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.