ധന സഹായ ഫണ്ട് കൈമാറി.

Advertisement

Advertisement

പുന്നയൂര്‍ക്കുളം സംസ്‌കാര പുന്നയൂര്‍കുളത്തിന്റെ നേതൃത്വത്തില്‍ സമാഹരിച്ച കെ മണി കുടുംബ ധന സഹായ ഫണ്ട് കൈമാറി. പേരോത്ത് ഇബ്രാഹിമിന്റെ വസതിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ഒരു ലക്ഷത്തി പതിനൊന്നായിരത്തി ഒരുന്നൂറ്റി പതിനൊന്നു രൂപ മുതിര്‍ന്ന അംഗം കേശവന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോണ്‍ മാസ്റ്റര്‍ക്ക് കൈമാറി. ഗുരുവായൂര്‍ എം എല്‍ എ കെ വി അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായിരുന്നു. ചാവക്കാട് ഏരിയ സെക്രട്ടറി എം കൃഷ്ണദാസ്, ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍, പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ ഡി ധനീപ്, ഏരിയ കമ്മറ്റി മെമ്പര്‍ ഫാത്തിമ ലീനസ്, പുന്നയൂര്‍ക്കുളം ഈസ്റ്റ് എല്‍ സി സെക്രട്ടറി അപ്പു മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.