കെഎസ്‌യു കുന്നംകുളം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രാജിവ് ഗാന്ധിയുടെ 76മത് ജന്മദിനം ആചരിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി ബിജോയ് ബാബു ഗാന്ധിനഗറിലെ രാജിവ് ഗാന്ധിയുടെ പ്രതിമയില്‍ പുഷ്പഹാരം അണിയിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് കിസാഫ് കരിക്കാട് അദ്ധ്യക്ഷനായിരുന്നു. കെഎസ്‌യു ജില്ലാ സെക്രട്ടറി ഗോഗുല്‍ ഗുരുവായൂര്‍, ഷാജി ആര്‍ത്താറ്റ്, റാഷിദ് പെരുന്തുരുത്തി, ബബിന്‍ റ്റി അന്തിക്കാട്, സഹല്‍ കുന്നംകുളം എന്നിവര്‍ നേതൃത്വം നല്‍കി