യുഎഇ നന്മ പുന്നയൂരിന്റെ ആഭിമുഖ്യത്തില്‍ വടക്കേ പുന്നയൂരില്‍ നിന്ന് കഴിഞ്ഞ അദ്ധ്യായന വര്‍ഷം ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും അധ്യാപികയേയും ആദരിച്ചു. പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബുഷറ കുന്നമ്പത്ത്, വടക്കേകാട് എസ്എച്ച്ഒ എം സുരേന്ദ്രന്‍, എസ്‌ഐ അക്ബര്‍ തുടങ്ങിയവര്‍ വിജയികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. ജിഎംഎല്‍പി സ്‌കൂള്‍ മുന്‍ അദ്ധ്യാപിക ലിസി ടീച്ചറെയും ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. നന്മ പ്രസിഡന്റ് അബു നേതൃത്വം നല്‍കി. പുന്നയൂര്‍ സെന്ന, സെനാരിയോ ക്ലബ് ഭാരവാഹികളും നാട്ടുകാരും കോവിഡ് നിയമം പാലിച്ചു പരിപാടിയില്‍ പങ്കെടുത്തു.