കണ്ടാണശ്ശേരി പഞ്ചായത്തിലെ ഏഴാം വാര്‍ഡ് വെട്ടുക്കാട് കണ്ടൈന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി.

Advertisement

Advertisement

വാര്‍ഡില്‍ ഉള്‍പ്പെട്ട ആറ് പേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വാര്‍ഡ് കണ്ടൈന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്. ആളൂര്‍ – വെട്ടുക്കാട് റോഡ്, മനറോഡ് തുടങ്ങിയ മേഖലകള്‍ പൂര്‍ണ്ണമായും അടച്ച് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് വല്യാടംകരയും, ഏട്ടാം വാര്‍ഡ് ആളൂരും നേരത്തെ കണ്ടൈന്‍മെന്റ് സോണിലുള്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ കേച്ചേരി ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറാണ്. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്‍പ്പെട്ടവരുടെ സ്രവ പരിശോധന ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നടന്നു.