Advertisement

Advertisement

ഗുരുവായൂര്‍ നഗരസഭയുമായി ബന്ധപ്പെട്ട കൊവിഡ് പരിശോധനയില്‍ നാല് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.ഇതോടെ ഗുരുവായൂരിലെ രോഗബാധിതരുടെ എണ്ണം പത്തായി.നഗരസഭയിലെ വിവാഹ രജിസ്‌ട്രേഷനിലെ ആരോഗ്യ വിഭാഗം ഉദ്യോസ്ഥനാണ് ആദ്യം രോഗം സ്ഥിരികരിച്ചത്.ഇയാളുമായ സമ്പര്‍ക്കത്തിലേര്‍പ്പെട്ട 14 പേരെ പരിശോധിച്ചതില്‍ നഗരസഭയിലെ നാല് പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. ഇതേ തുടര്‍ന്ന് കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും അടക്കമുള്ള 163 പേരെ പരി്‌ശോധിച്ചതിലാണ് ബുധനാഴ്ച ഒരാള്‍ക്കും വ്യാഴാഴ്ച മൂന്ന് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരത്തില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോയെന്നറിയാന്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് പോലീസുകാരന് ഫലം പോസറ്റീവായത്. ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നവരുടെ കേന്ദ്രത്തിന് ഡ്യൂട്ടിയില്‍ നിന്ന ടെമ്പിള്‍ സ്റ്റേഷനിലെ ക്യൂ ആര്‍.ടി ബാച്ചിലുള്ളതാണ് പോലീസുകാരന്‍. ഇതേ തുടര്‍ന്ന് ടെമ്പിള്‍ സ്റ്റേഷനിലെ 30 പോലീസുകാരെ നിരീക്ഷണത്തിലാക്കി. ഇവരെ നാളെ പരിശോധനക്ക് വിധേയമാക്കും. രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതോടെ നഗരസഭ ഓഫീസിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.