കടങ്ങോട് പഞ്ചായത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം.ഇന്ന് അഞ്ച് പേര്‍ക്ക് കൂടി സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കടങ്ങോട് ജാഗ്രതാ പഞ്ചായത്തായി പ്രഖ്യാപിച്ചത്.പള്ളിമേപ്പറം സ്വദേശികളായ ഒരു കുടുംബത്തിലെ ഗര്‍ഭിണിയടക്കം മൂന്ന് പേര്‍ക്കും വെള്ളത്തേരി, പന്നിത്തടം സ്വദേശികള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലായി വിവിധ പ്രദേശങ്ങളില്‍ പത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.ഇതില്‍ ഉറവിടമറിയാത്ത കേസുകളുമുണ്ട്. നിലവില്‍ നൂറിലധികം പേര്‍ പ്രാഥമിക സമ്പര്‍ക്കത്തിലുണ്ട്. രണ്ടാം ഘട്ട സമ്പര്‍ക്കത്തിലുള്ളവര്‍ ഉള്‍പ്പടെ പഞ്ചായത്തില്‍ അറനൂറിലധികം പേര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണ പട്ടികയിലുണ്ട്.ഇതോടെ പഞ്ചായത്തിലെ 2,4,9,10,17,18 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണിലായി. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ശക്തമായ ജാഗ്രതാ നിര്‍ദേശം പഞ്ചായത്തും ആരോഗ്യ വിഭാഗവും നല്‍കിയിട്ടുണ്ട്.ഉറവിടമറിയാത്ത കേസുകള്‍, സമ്പര്‍ക്ക കേസുകള്‍ എന്നിവ ഉള്‍പ്പെടെ ഉണ്ടായ സാഹചര്യത്തില്‍ നിലവില്‍ 2, 4, 17, 18, 9, 10 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാണ്. ഇവിടെ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പൊതു ഇടങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജലീല്‍ ആദൂര്‍ അറിയിച്ചു.