ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ആരാധന നടത്തി.വൈകിട്ട് 5.30ന് ഫാ.മാത്യൂസ് ജേക്കബ് പുതുശ്ശേരിയുടെ കാര്‍മികത്വത്തില്‍ വിശ്വസികള്‍ പള്ളിയില്‍ പ്രവേശിച്ച് സന്ധ്യാ നമസ്‌കാരം നടത്തി.ഇടവകയിലെ സമാധാനത്തിനും യോജിപ്പിനും വേണ്ടി മുന്‍ വൈരാഗ്യങ്ങള്‍ മറന്നു പ്രവര്‍ത്തിക്കണമെന്ന് ഫാ. പുതുശ്ശേരി പറഞ്ഞു. പള്ളിയുടെ ഭരണ സംവിധാനത്തില്‍ ഇടവകയിലെ എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാകുമെന്നും ഇടവകാംഗങ്ങള്‍ ഇതുവരെ അനുഭവിച്ച എല്ലാ സ്വാതന്ത്ര്യങ്ങളും തുടര്‍ന്നും ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.