24 മണിക്കൂറിനിടെ 68,898 പേര്‍ക്ക് കൊവിഡ്, ഇന്ത്യയില്‍ രോഗബാധിതര്‍ 29 ലക്ഷം കടന്നു: ആകെ 54,849 മരണം

Advertisement

Advertisement

രാജ്യത്ത് 24 മണിക്കൂറിനിടെ 68,898 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 983 മരണങ്ങളുണ്ടായതോടെ ആകെ മരണം 54,849 ആയതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 29,05,823 ആണ്.6,92,028 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 21, 58, 946 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ഇന്നലെ 8,05,985 സാമ്പിള്‍ പരിശോധിച്ചു.രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 14,492 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 6,43,289 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 326 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. തമിഴ്‌നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം മൂന്നര ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5986 പേര്‍ക്കാണ്.