Advertisement

Advertisement

പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റമാണ് നടത്തികൊണ്ടിരിക്കുന്നതെന്നും, ആ മുന്നേറ്റങ്ങള്‍ ഇന്ന് സമൂഹത്തില്‍ വലിയ വിപ്ലവമായി മാറികൊണ്ടിരിക്കുകയാണെന്നും മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ധീന്‍ പറഞ്ഞു. ഗുരുവായൂര്‍ കെഎംസിസിയും ദുബൈ ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലും സംയുക്തമായി വടക്കേക്കാട് സംഘടിപ്പിച്ച അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മുസ്ലിം ലീഗ് വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് ബേബി മാലിക് അധ്യക്ഷനായിരുന്നു. മുന്‍ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ നാമധേയത്തില്‍ സംഘടിപ്പിച്ച ആദരം 2020 പരിപാടിയില്‍ കോവിഡ് 19 ന്റെ ആദ്യഘട്ടത്തില്‍ ദുബൈയില്‍ മാതൃക സേവനം നടത്തി ദുബൈ സര്‍ക്കാരിന്റെ ആദരം നേടിയ ഡോക്ടര്‍ മുജീബ് റഹ്മാനും പ്ലസ് ടു തലത്തില്‍ 1200ല്‍ 1200 മാര്‍ക്ക് നേടിയ സെഹ്സാദിനേയും പ്രദേശത്തെ എസ് എസ് എല്‍ സി, പ്ലസ് ടു ഉന്നത വിജയികളെയും മറ്റു പാഠ്യതര വിഷയങ്ങളില്‍ മികവ് തെളിയിച്ചവരെയും ആദരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ്, വടക്കേക്കാട് പഞ്ചായത്ത് പ്രഡിഡന്റ് മറിയു മുസ്തഫ, വൈസ് പ്രസിഡന്റ് എന്‍ എം കെ നബീല്‍,വടക്കേക്കാട് പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.