Advertisement

Advertisement

പുന്നയൂര്‍ അകലാട് മൊയ്ദീന്‍ പള്ളി ബീച്ചില്‍ നിര്‍മ്മിച്ച മനോഹരമായ പാര്‍ക്ക് കൗതുകമാകുന്നു. സുപ്ര തീരം കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കാറ്റാടി മരങ്ങള്‍ക്ക് ഇടയിലെ ഒഴിഞ്ഞ സ്ഥലത്ത് പാര്‍ക്കിന്റെ മാതൃക നിര്‍മിച്ചിട്ടുള്ളത്. കടപ്പുറത്തു മുറിഞ്ഞു വീണുകിടക്കുന്ന കാറ്റാടി കൊമ്പുകളും വേരുകളും ഉപയോഗിച്ചാണ് ഇരിപ്പിടങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. ടാര്‍ പോളിന്‍ ഷീറ്റ് ഉപയോഗിച്ച് ഷെഡ്ഡും ഉണ്ടാക്കിയിട്ടുണ്ട്. നിരവധി സന്ദര്‍ശകര്‍ ഒഴിവ് ദിനങ്ങളിലും മറ്റു ദിവസങ്ങളിലും കടപ്പുറത്തു എത്താറുണ്ട്. എന്നാല്‍ കോവിഡ് കാലത്ത് ശക്തമായ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വേലിയേറ്റ സമയത്ത് കടലില്‍ നിന്നും അടിഞ്ഞു കൂടുന്ന മാലിന്യങ്ങളും പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശുചീകരണം നടത്താറുണ്ട്. പ്രവര്‍ത്തകരായ മുബഷിര്‍, ജാബിര്‍, ഫര്‍ഷാദ്,മുഹസ്സിന്‍, മുഫീദ്, അജ്മല്‍, അഷര്‍, അഫ്‌സല്‍ നാച്ചു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാതൃക പാര്‍ക്ക് ഉണ്ടാക്കിയിട്ടുള്ളത്. കടപ്പുറത്തു സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് ശാസ്ത്രീയമായി ഇത്തരത്തില്‍ പാര്‍ക്ക് നിര്‍മ്മിക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.