കടലില്‍ അപകടത്തില്‍പ്പെട്ട ഉവൈസിനെ രക്ഷപ്പെടുത്തിയ മത്സ്യതൊഴിലാളികളെ ആദരിച്ചു

Advertisement

Advertisement

കടലില്‍ ഒഴുകി വന്ന നാളികേരം എടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട പുത്തന്‍കടപ്പുറം സ്വദേശിയായ പണ്ടാരി ഇസ്‌മെയില്‍ മകന്‍ ഉവൈസിനെ രക്ഷപ്പെടുത്തിയ മത്സ്യതൊഴിലാളികളെ ആദരിച്ചു.സി.പി.ഐ.എം പുത്തന്‍കടപ്പുറം ഇ എം എസ് നഗര്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പുത്തന്‍കടപ്പുറത്ത് നടന്ന ആദരിക്കല്‍ ചടങ്ങ് ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.സി.പി.ഐ.എം ചാവക്കാട് വെസ്റ്റ് ലോക്കല്‍ സെക്രട്ടറി എം.ആര്‍.രാധാകൃഷ്ണന്‍,കടപ്പുറം മണത്തല മത്സ്യതൊഴിലാളി സഹഘരണ സംഘം പ്രസിഡന്റ് ടി.എം.ഹനീഫ, മേത്തി റസാക്ക്, സി.എം.നൗഷാദ് എന്നിവര്‍ സന്നിഹിധരായി.രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ മത്സ്യതൊഴിലാളികളായ സി.പി.ഐ.എം.പുത്തന്‍കടപ്പുറം ബ്രാഞ്ച് സെക്രട്ടറി ആയ ഷാഹു, എടക്കഴിയൂര്‍ സ്വദേശികളായ മുസ്താഖ്, ഹസന്‍, പുത്തന്‍കടപ്പുറം സ്വദേശികളായ ഷെഹീര്‍, കുരാറ്റേയില്‍ നൂര്‍ദ്ദീന്‍, ഷാഫി എന്നിവരെ ആണ് ആദരിച്ചത്.