കൊവിഡ് പരിശോധനയ്ക്ക് പുതിയ രീതി; രോഗവ്യാപന സാധ്യത കുറവെന്ന് ഐസിഎംആര്‍

Advertisement

Advertisement

കൊവിഡ് പരിശോധനയ്ക്ക് പുതിയ രീതി നിര്‍ദേശിച്ച് ഐസിഎംആര്‍. വായില്‍ വെള്ളം നിറച്ച് ഇതില്‍ നിന്നും സ്രവ സാമ്പിളെടുത്ത് പരിശോധിക്കാമെന്നാണ് ഐസിഎംആറിന്റെ നിര്‍ദേശം. സാര്‍സ് കോവ്2 ന്റെ സാന്നിധ്യം കണ്ടെത്തുന്നതിന് ശ്വാസകോശ സാമ്പിളുകള്‍ ലഭിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമായി മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നും സാമ്പിളുകള്‍ എടുക്കുന്നതാണ് തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍, വായില്‍ കുലുക്കുഴിയുന്നതും വായില്‍ വെള്ളം നിറച്ചുള്ളതുമായ പരിശോധനകള്‍ തമ്മിലുള്ള ചേര്‍ച്ച കണ്ടെത്തുന്നതാണ് പുതിയ പഠനത്തിന്റെ പ്രാഥമിക ലക്ഷ്യം. രണ്ട് സാമ്പിള്‍ രീതികളില്‍ രോഗിയുടെ സ്വീകാര്യത വിലയിരുത്തുന്നതായിരുന്നു പഠനത്തിന്റെ രണ്ടാമത്തെ ലക്ഷ്യം. മെയ് മുതല്‍ ജൂണ്‍ വരെ 50 കൊവിഡ് രോഗികളില്‍ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ഐസിഎംആറിലെ മികച്ച ഗവേഷകര്‍ വിവിധ പരിശോധനകള്‍ നടത്തി. ഇത് പരീക്ഷണ വിജയം കണ്ടെത്തിയതായി ഗവേഷകര്‍ വിലയിരുത്തി. എയ്റോസോള്‍ ഉദ്പാദനത്തിന്റെ അപകടസാധ്യത വായില്‍ കുലുക്കുഴിയുന്നതിന് സമാനമാണോ അതോ ഉയര്‍ന്നതാണോ എന്ന് വ്യക്തമല്ലെന്ന് ഐസിഎംആര്‍ പഠനം ചൂണ്ടിക്കാട്ടുന്നു. എയ്റോസോളുകള്‍ മൂലമുണ്ടാകുന്ന രോഗവ്യാപനവും കുറയ്ക്കാനും ഈ ശേഖരണ രീതിയുടെ പ്രയോജനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വീട്ടില്‍ വച്ച് ചെയ്യുന്നതിനും ഇത് പ്രയോജനകരമാണ്.