Advertisement

Advertisement

മലയാള പുരസ്‌കാര സമിതിയുടെ വാദ്യ കലാകാരനുള്ള പുരസ്‌കാരം ലഭിച്ച തിമില വിദ്വാന്‍ ഉണ്ണി കല്ലൂരിനെ യൂത്ത്‌ഫോഴ്‌സ് ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് നായരങ്ങാടിയിലെ അംഗങ്ങള്‍ ആദരിച്ചു.ക്ലബ്ബ് വൈസ് പ്രസിഡന്റ് അഖില്‍ കെ.പിയും ട്രഷറര്‍ സുഖില്‍ കാട്ടിശ്ശേരിയും ചേര്‍ന്ന് പൊന്നാടയണിയിച്ചു.ക്ലബ്ബ് പ്രസിഡന്റ് അവാദ് ഉപഹാരം നല്‍കി.ക്ലബ്ബ് സെക്രട്ടറി റെന്നി ജോര്‍ജ് രക്ഷാധികാരി വിനു കണ്ടംപുള്ളി സീനിയര്‍ കോഡിനേറ്റര്‍മാരായ നസീഫ്, ജസീല്‍ മെമ്പര്‍മാരായ ഇസ്മായില്‍, റഹീം എന്നിവര്‍ നേതൃത്വം നല്‍കി.