ഓണ്‍ലൈന്‍പഠനം; മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന കുട്ടികള്‍ക്ക് കൗണ്‍സിലിംഗ്.

Advertisement

Advertisement

ചൊവ്വന്നൂര്‍ ബി.ആര്‍.സി യുടെ നേതൃത്വത്തിലാണ് കൗണ്‍സിലിംഗ് ഒരുക്കിയത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വീടുകളില്‍ ഇരുന്ന് ഓണ്‍ലൈന്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനു വേണ്ടിയാണ് സമഗ്ര ശിക്ഷ കേരള ചൊവ്വന്നൂര്‍ ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ തിരഞ്ഞെടുത്ത കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കിയത്.കൊരട്ടിക്കര ജി യു പി സ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് യുപി ശോഭന നിര്‍വഹിച്ചു.വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജിമോള്‍ അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ ഷീല കുമാരി, സ്‌കൂള്‍ പ്രധാന അധ്യാപിക ദീപ, ബിആര്‍സി കോഡിനേറ്റര്‍ പ്രതീഷ് മൂലേപ്പാട്,കൗണ്‍സിലര്‍ ധന്യ ആബിദ്, ബി ആര്‍ സി അംഗങ്ങളായ ഷെറി മാസ്റ്റര്‍,സോഫിയ വര്‍ഗീസ്, ജോളി പി വി, റിജി ടി.എ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.ബി ആര്‍ സി ചൊവ്വന്നൂര്‍ ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റര്‍ സുജന്‍ മാസ്റ്റര്‍ പദ്ധതി വിശദീകരണം നടത്തി.