ഓഗസ്റ്റ് 21, ലോകവയോജന ദിനാചരണത്തിന്റെ ഭാഗമായി കടവല്ലൂര്‍ പഞ്ചായത്തിലെ പൊറവൂര്‍ വലിയാലുക്കല്‍ അയ്യപ്പനെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് യു.പി.ശോഭന, 108 വയസ്സു പ്രായമുള്ള അയ്യപ്പന്റെ വീട്ടിലെത്തി പൊന്നാടയണിയിച്ചാണ് ആദരിച്ചത്.മുന്‍ പഞ്ചായത്ത് മെമ്പര്‍ രവി, പ്രതീഷ്, സുമേഷ്, പഞ്ചായത്ത് മെമ്പറും കുടുംബാംഗവുമായ നിജിത രാമചന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.അഞ്ചു തലമുറകളെ കണ്ട വലിയാലുക്കല്‍ അയ്യപ്പന് നടക്കാന്‍ ചെറിയ ബുദ്ധിമുട്ടും,കേള്‍വിക്കുറവും ഉണ്ടെങ്കിലും ഓര്‍മശക്തിക്ക് തകരാറൊന്നുമില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
.