ആനക്കല്ല് ചോയ്‌സ് ചാരിറ്റി സര്‍ക്കിള്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൃഷിയിറക്കി.

Advertisement

Advertisement

മേഖലയില്‍ കാടുപിടിച്ച് കിടന്നിരുന്ന 15 സെന്റ് സ്ഥലത്താണ് കൃഷി ആരംഭിച്ചത്. ചോളം,കപ്പ,മുളക് എന്നിവയാണ് ആദ്യഘട്ടത്തില്‍ നട്ടുപിടിപ്പിച്ചത്. ചോയ്‌സ് ക്ലബ്ബ് പ്രസിഡന്റ് ഷനുവിന്റെ നേതൃത്വത്തില്‍ സെക്രട്ടറി ഫാസില്‍, മനാഫ്, നാസ്സര്‍, ജയന്‍, ഷാജി, ബിജു, ബിനീഷ്, ഷാനിബ് മറ്റ് ക്ലബ്ബ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.