ഓണസദ്യയ്ക്ക് അടിപൊളി പുളിശേരി തയ്യാറാക്കാം

Advertisement

Advertisement

1 പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി, കറിവേപ്പില – 2 വലിയ സ്പൂണ്‍
2 ഉലുവ, കടുക് – കാല്‍ സ്പൂണ്‍
3 വെളിച്ചെണ്ണ – 2 വലിയ സ്പൂണ്‍
4 മഞ്ഞള്‍പ്പൊടി – കാല്‍ സ്പൂണ്‍
5 തൈര് – ഒരു കപ്പ്
6 ചൂട് വെള്ളം – ഒരു ഗ്ലാസ്
7 തേങ്ങ, ജീരകം, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി

പാകം ചെയ്യുന്ന വിധം

ഒരു ചെറിയ ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് 2-ാം ചേരുവ ചേര്‍ത്ത് മൂപ്പിക്കുക.
ഇതിലേക്ക് 1-ാം ചേരുവ ചേര്‍ത്ത് വഴറ്റുക. തുടര്‍ന്ന് 7-ാം ചേരുവ മിക്‌സിയില്‍ ഒതുക്കി 1 കപ്പ് തൈരും
1 ഗ്ലാസും ചൂട് വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വിളമ്പാം.