ആരോഗ്യത്തിന് സഹായിക്കുന്നവയില്‍ മികച്ചതാണ് ഡ്രൈ നട്സും ഡ്രൈ ഫ്രൂട്സുമെല്ലാം. ഇത്തരം ഡ്രൈ ഫ്രൂട്സില്‍ മികച്ച ഒന്നാണ് ഉണക്കമുന്തിരി. സൗന്ദര്യത്തിനും ആരോഗ്യത്തിനുമെല്ലാം തന്നെ ഒരു പോലെ സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണിത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ ഉപയോഗിയ്ക്കാവുന്ന ഒന്നാണ് ഉണക്കമുന്തിരി.ഇതിലെ ഫൈബറുകള്‍ ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. അയണ്‍, പൊട്ടാസ്യം, കാത്സ്യം, ഫൈബര്‍, മഗ്‌നീഷ്യം തുടങ്ങിയ പല ഘടകങ്ങളുടെയും കലവറയാണ് ഉണക്ക മുന്തിരി എന്ന് വേണമെങ്കില്‍ പറയാം. ഇതില്‍ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ബാക്ടീരിയ, വൈറല്‍ അണുബാധകള്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും ഇത് സഹായിക്കുന്നു. മാത്രമല്ല ഉണക്ക മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന മധുരം സ്വഭാവിക മധുരമാണ്. ഇത് ശരീരത്തിന് ദോഷം ചെയ്യില്ല എന്ന് മാത്രമല്ല ആരോഗ്യപരമായി ഒരുപാട് ഗുണമാണ് ചെയ്യുന്നത്ഉണക്കമുന്തിരിയുടെ പ്രധാനപ്പെട്ടൊരു ഗുണം ഇത് രക്തവര്‍ദ്ധനവിന് സഹായിക്കുന്നുവെന്നതാണ്. ശരീരത്തില്‍ രക്തപ്രവാഹം നിറത്തിനും സഹായിക്കുന്ന ഒന്നാണ്. ശരീരത്തിന്റെ ആകെയുളള ആരോഗ്യത്തിന് പ്രധാനമാണ് ഹീമോഗ്ലോബിന്‍ കൗണ്ട്. ഇതിനുളള പ്രകൃതിദത്ത വഴികളില്‍ ഒന്നാണ് ഉണക്കമുന്തിരി.ആന്റി ഓക്സിഡന്റ് സമ്പുഷ്ടമായ ഇത് ചര്‍മത്തിലെ ചുളിവുകളും അയഞ്ഞു തൂങ്ങലുമെല്ലാം മാറ്റി നല്ല ചെറുപ്പം നല്‍കുന്നു. രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്നതിനാല്‍ ചര്‍മത്തിന് നിറം നല്‍കാനും ഇതേറെ നല്ലതാണ്.