ആരാധനാലയങ്ങളുടെ കാര്യത്തില്‍ മാത്രം കൊവിഡ് ഭീഷണി: ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ

Advertisement

Advertisement

 

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ആരാധനാലയങ്ങള്‍ അടച്ചിടുന്നതിനെ വിമര്‍ശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ. മഹാരാഷ്ട്രയിലെ ജൈന ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് പരാമര്‍ശം നടത്തിയത്.സാമ്പത്തിക കാര്യം മാത്രം നോക്കി ഇളവുകള്‍ പ്രഖ്യാപിക്കുന്നുവെന്നും ആരാധനാലയങ്ങളുടെ കാര്യത്തില്‍ മാത്രം കോവിഡ് ഭീഷണി ഉയര്‍ത്തുന്നുവെന്നും ഇത് ആശ്ചര്യമുള്ള നിലപാടാണെന്നും ബോബ്‌ഡെ പറഞ്ഞു.ചില ആരാധനാലയങ്ങളുടെ കാര്യത്തില്‍ മാത്രം ഉത്തരവുകള്‍ പുറപ്പെടുവിച്ചാല്‍ അത് വിവേചനം അല്ലേ. ജഗന്നാഥന്‍ ഞങ്ങളോട് ക്ഷമിക്കട്ടെ നിങ്ങളുടെ ദൈവം നിങ്ങളോടും ക്ഷമിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.