കണ്ടാണശ്ശേരി പഞ്ചായത്തിൽ നാല് പേർക്ക് കൂടി കോവിഡ്

Advertisement

Advertisement

കണ്ടാണശ്ശേരി പഞ്ചായത്തിൽ നാല് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഏഴാം വാർഡ് വെട്ടുക്കാട് ഒരു കുടുംബത്തിലെ അംഗങ്ങൾക്കാണ് രോഗം സ്ഥീരികരിച്ചത്. 83 വയസ്സുള്ള സ്ത്രീ,53 വയസ്സുള്ള പുരുഷൻ, 49 വയസ്സുള്ള സ്ത്രീ, 12 വയസ്സുള്ള പെൺകുട്ടി എന്നിവർക്കാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. മുൻപ് പോസറ്റീവായവർ ഉള്ളതിനാൽ വാർഡ് കണ്ടൈൻമെന്റ് സോണിലാണ്. രോഗം സ്ഥിരീകരിച്ച പുരുഷൻ നടത്തിയിരുന്ന ഫ്ലവർ മില്ലിൽ നിരവധി പേർ വന്ന് പോയിരുന്നു. ഇവരുടെ കണക്കെടുപ്പ് നടക്കുകയാണ്. കഴിഞ്ഞ ദിവസം ശ്രീകൃഷ്ണ കോളേജിൽ പഞ്ചായത്ത് പരിധിയിലുള്ള 81 പേരുടെ സ്രവ പരിശോധന നടത്തിയതിൽ മുഴുവൻ പേരുടെയും ഫലം നെഗറ്റീവാണ്.