Advertisement

Advertisement

പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയിലെ അറ്റന്റര്‍ക്ക് ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.പനിയെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.രോഗം സ്ഥിരീകരിച്ചതോടെ ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ആര്‍.എം.ഒ. ഉള്‍പ്പടെയുള്ള പ്രാഥമിക പട്ടികയിലുള്ള പതിനഞ്ചു പേര്‍ നിരീക്ഷണത്തിലാണ്.കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം ഭാഗികമാക്കി ചുരുക്കി.