ചൂണ്ടൽ പഞ്ചായത്തിൽ ആറ് പേർക്ക് കോവിഡ്

Advertisement

Advertisement

ചൂണ്ടൽ പഞ്ചായത്തിൽ ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് സ്ത്രീകളും, നാല് പുരുഷൻമാരും ഉൾപ്പെടെയുള്ളവർക്കാണ് വെള്ളിയാഴ്ച്ച പോസറ്റീവായത്. ഏഴാം വാർഡ് ആയമുക്കിൽ ദമ്പതികളായ 49 വയസ്സുള്ള പുരുഷൻ, 43 വയസ്സുള്ള സ്ത്രീ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരുടെ ഉറവിടം വ്യക്തമല്ല. ഏട്ടാം വാർഡ് മണലിയിൽ 27 വയസ്സുള്ള സ്ത്രീ, പത്താം വാർഡ് മഴുവഞ്ചേരിയിൽ 34 വയസ്സുള്ള പുരുഷൻ, പന്ത്രണ്ടാം വാർഡ് എരനെല്ലൂരിൽ 26 വയസ്സുള്ള പുരുഷൻ, 14ാം വാർഡ് കേച്ചേരിയിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകയുടെ ഭർത്താവ് 29 വയസ്സുള്ള പുരുഷൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്ന സാഹചര്യത്തിൽ കുടുതൽ വാർഡുകൾ കണ്ടൈൻമെന്റ് സോണിലുൾപ്പെടുത്തേണ്ട സ്ഥിതിയാണുള്ളത്. വെള്ളിയാഴ്ച്ച കേച്ചേരി സിറ്റി പാലസിൽ നടത്തിയ കോവിഡ് പരിശോധനയിൽ കടങ്ങോട് പഞ്ചായത്തിലെ ഏഴ് പേരും, കണ്ടാണശ്ശേരി പഞ്ചായത്തിലെ 19 പേരുമുൾപ്പെടെ 139 പേർക്കാണ് പരിശോധനയിൽ പങ്കെടുത്തത്. ഇതിൽ മഴുവഞ്ചേരിയിലെ 34 വയസ്സുള്ള പുരുഷനൊഴികെ ബാക്കിയുള്ളവരുടെ ഫലം നെഗറ്റീവാണ്.