കോട്ടോല്‍ സ്വദേശിയ്ക്ക് കോവിഡ്;കടവല്ലൂര്‍ പഞ്ചായത്തിലെ 19-ാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണില്‍

Advertisement

Advertisement

ചങ്ങരംകുളത്ത് ജോലി ചെയ്യുന്ന കോട്ടോല്‍ നിവാസിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കടവല്ലൂര്‍ പഞ്ചായത്തിലെ 19-ാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണിലായി.ചങ്ങരകുളത്തെ പച്ചക്കറി കടയിലെ ജീവനക്കാരനായ 48കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ കടയടച്ച് ജീവനക്കാരെ നീരീക്ഷണത്തിലാക്കി.ഇയാളുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വാര്‍ഡിലെ ഒരു ഭാഗം അടച്ച് നിയന്ത്രണം ഏര്‍പ്പെടുത്തി. വടക്കേ കോട്ടോല്‍,തെക്കത്ത്,അയിനൂര്‍ കടവല്ലൂര്‍ റോഡ് തുടങ്ങിയവയാണ് അടച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.സബ് ഇന്‍സേപെക്ടര്‍ ഇ.ബാബു, ആരോഗ്യ ജീവനക്കാര്‍, വാര്‍ഡ് അംഗം തുടങ്ങിയവരുടെ നേത്യത്വത്തിലാണ് റോഡ് അടച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.