കോവിഡ് വാക്സിന്‍ : ഇന്ത്യയിലും മനുഷ്യരില്‍ പരീക്ഷണം തുടങ്ങി; ഡിസംബറില്‍ ലഭ്യമായേക്കും

Advertisement

Advertisement

കോവിഡിനുള്ള ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയില്‍ ആഭംഭിച്ചു. പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ പതിനേഴ് ആശുപത്രികളിലാണ് മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷിക്കുന്നത്. പരീക്ഷണം വിജയിച്ചാല്‍ ഡിസംബറോടെ വാക്‌സിന്‍ വിപണിയിലെത്തിയേക്കും.
തെരഞ്ഞെടുക്കപ്പെട്ട പതിനേഴ് ആശുപത്രികളില്‍ 1500 പേരിലാണ് മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത്. രണ്ട് മാസമെടുത്തുള്ള വിശകലനത്തിന് ശേഷം നവംബറിലായിരിക്കും റിസള്‍ട്ട് വരിക.ഇന്ത്യന്‍ വിപണിയില്‍ വാക്‌സിന്റെ വില 250 രൂപയാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സൈനികര്‍ക്കുമായിരിക്കും വാക്‌സിന്‍ എത്തിക്കുക. 2021 ജൂണ്‍ മാസത്തോടെ എല്ലാവരിലേക്കും വാക്‌സിന്‍ എത്തിക്കാനാകും എന്നാണ് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതീക്ഷ.