കാട്ടകാമ്പാല്‍ ക്ഷീര കര്‍ഷക സംഘത്തില്‍ ഗോവര്‍ദ്ധിനിക്ക് തുടക്കമായി.

Advertisement

Advertisement

കാട്ടകാമ്പാല്‍ ക്ഷീര കര്‍ഷക സംഘത്തില്‍ കന്നുകുട്ടി പരിപാലനപദ്ധതിയായ ഗോവര്‍ദ്ധിനിക്ക് തുടക്കമായി. കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിലെ മുപ്പതോളം ക്ഷീര കര്‍ഷകര്‍ക്കുളള കന്നുകുട്ടി തീറ്റ വിതരണം ചെയ്യുന്നതാണ് പദ്ധതി. കാട്ടകാമ്പാല്‍ ക്ഷീര സംഘത്തില്‍ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സദാനന്ദന്‍ മാസ്റ്റര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വെറ്റിനറി ഡോക്ടര്‍ സിന്‍സി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ എം എസ് മണികണ്ഠന്‍, സന്തോഷ് കൊളത്തേരി, സംഘം പ്രസിഡന്റ് ഇ എ അന്‍വര്‍, സെക്രട്ടറി സി സി പ്രഭാത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.