കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ ഓണ കിറ്റ് വിതരണം ആരംഭിച്ചു.

Advertisement

Advertisement

പഞ്ചായത്തിലെ വിവിധ പൊതുവിതരണ കേന്ദ്രങ്ങള്‍ വഴിയാണ് ഓണ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. മുന്‍ഗണന വിഭാഗത്തിലുള്ള കാര്‍ഡ് ഉടമകള്‍ക്കാണ് ആദ്യഘട്ട കിറ്റ് വിതരണം നടത്തിയത്.കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചാണ് എല്ലാ പൊതു വിതരണ കേന്ദ്രങ്ങളിലും കിറ്റ് വിതരണം നടക്കുന്നത്. വാര്‍ഡ് അംഗം, പഞ്ചായത്ത് അധികൃതര്‍, ആരോഗ്യ വിഭാഗം, പോലീസ് തുടങ്ങിയവരുടെ പരിശോധനകളും നടക്കുന്നുണ്ട്.