ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിനായി കേരള വിഷന്റെ സൗജന്യ കേബിള്‍ ടിവി കണക്ഷന്‍ തുടരുകയാണ്.കരിക്കാട് താമസിക്കുന്ന ഹയറുന്നിസയുടെ കുടുംബത്തിനാണ് ഓണ്‍ലൈന്‍ പഠനത്തിനായി അക്കിക്കാവ് സ്റ്റാര്‍ കേബിള്‍ നെറ്റ് വര്‍ക്ക് സൗജന്യമായി കണക്ഷന്‍ നല്‍കിയത്.വൈദ്യുതി പോലുമില്ലാത്ത കുടുംബത്തെക്കുറിച്ച് സിസിടിവി മുന്‍പ് വാര്‍ത്ത നല്‍കിയിരുന്നു.ഇതേ തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദേശപ്രകാരം പഞ്ചായത്ത് ഇടപ്പെട്ട് വൈദ്യുതിയും, ഓണ്‍ലൈന്‍ പഠനത്തിനായി ടിവിയും നല്‍കി.