എരുമപ്പെട്ടി പഴിയോട്ടുമുറിയില്‍ കിണറ്റില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി.

Advertisement

Advertisement

കുന്നംകുളത്തു നിന്നുള്ള ഫയര്‍ ഫോഴ്സ് എത്തിയാണ് കിണറ്റില്‍ വീണ പശുവിന്റെ ജീവന്‍ രക്ഷിച്ചത്. മേലേടത്ത് സന്തോഷിന്റെ 2 മാസം ഗര്‍ഭിണിയായ പശുവാണ് പരിസരവാസിയായ നാരായണന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ റോഡിനോട് ചേര്‍ന്നുള്ള കിണറ്റില്‍ വീണത്. തുടര്‍ന്ന് രക്ഷപ്പെടുത്താനുള്ള നാട്ടുകാരുടെ പരിശ്രമം വിഫലമായതോടെ വാര്‍ഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റുമായ രമണിരാജന്റെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്സ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. നാട്ടുകാരുടെ സഹായത്താല്‍ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരായ കെ.രവീന്ദ്രന്‍, ഷിനോജ്, ഹരികൃഷ്ണന്‍, ശരത്ത്, ജിഷ്ണു, ഷിംജു എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പശുക്കളെ വളര്‍ത്തി ഉപജീവനം നടത്തുന്ന ക്ഷീര കര്‍ഷകനാണ് സന്തോഷ്. ഏറ്റവും നല്ല ക്ഷീര കര്‍ഷകനുള്ള ഗ്രാമ പഞ്ചായത്ത് പുരസ്‌ക്കാരവും നേടിയിട്ടുണ്ട് ഇദ്ദേഹം.