Advertisement

Advertisement

ഓണത്തിന് സ്പെഷ്യല്‍ വെള്ളരിയ്ക്ക കിച്ചടി

ചേരുവകള്‍

ഒരിഞ്ചു നീളത്തില്‍ ചെറുതായി അരിഞ്ഞ വെള്ളരിക്ക – 2 കപ്പ്
പച്ചമുളക് (തൊണ്ടന്‍) – 6 എണ്ണം
തിരുമ്മിയ തേങ്ങ – 1 കപ്പ്
ജീരകം – 1 സ്പൂണ്‍
ചെറിയ ഉള്ളി – 4 എണ്ണം
കടുക് താളിക്കാന്‍ – 1 സ്പൂണ്‍
വറ്റല്‍ മുളക് – 4 എണ്ണം
കറിവേപ്പില, ഉപ്പ് – ആവശ്യത്തിന്
എണ്ണ, കട്ടതൈര്‍ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അരിഞ്ഞ വെള്ളരിക്കാ കഷ്ണങ്ങള്‍ കുറച്ചുവെള്ളം ചേര്‍ത്ത് നല്ലതുപോലെ വേവിയ്ക്കുക. വെള്ളം മുഴുവനായി വറ്റുമ്‌ബോള്‍ തേങ്ങ, പച്ചമുളക്, ഉള്ളി, ജീരകം ഇവ നല്ലതുപോലെ അരച്ച് കഷ്ണങ്ങളില്‍ ചേര്‍ത്ത് ചൂടാക്കുക. ജലാംശം ഒട്ടുംതന്നെ പാടില്ല.

ഇത് തണുത്തശേഷം കട്ട തൈരും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. എണ്ണയില്‍ കടുക്, മുളക്, കറിവേപ്പില ഇവ ഇട്ട് താളിച്ച് കറിയില്‍ ചേര്‍ക്കുക.